പെരുമ്പാവൂർ: ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മജീഷ്യൻ ഷാജി കക്കുഴി ഒരാഴ്ച മുൻപ് നടത്തിയ പ്രവചനം കൃത്യമായി. മണ്ഡലത്തിലെ വിജയി , ഭൂരിപക്ഷം ആകെയുള്ള സ്ഥാനാർത്ഥികളുടെ വോട്ടിംഗ് നില, 24 തീയതി ഇറങ്ങുന്ന പത്രങ്ങളുടെ തലക്കെട്ട് എന്നിവയാണ് പ്രവചിച്ചത്. അതിൽ സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ചിലരുടെ വോട്ടിംഗ് നിലയിൽ നേരിയ വ്യത്യാസമുണ്ടായെന്നതൊഴിച്ചാൽ ഷാജിയുടെ പ്രവചനം കൃത്യമായിരുന്നു.
അശമന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ഷാജിയുടെ പ്രവചനത്തിന്റെ പൂട്ടുതുറന്നത്. പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം, പഞ്ചായത്തംഗം പി.ഒ. ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വർഗീസ്, അശമന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പെട്ടിയുടെ പൂട്ടുതുറന്നത്. പഞ്ചായത്ത് കെട്ടിടത്തിന് മുന്നിൽ മേൽക്കൂരയുടെ മുകളിൽ ഇരുമ്പ് പെട്ടിയിലാക്കി ചങ്ങലയിട്ട് പൂട്ടി ആണ് പ്രവചനം എഴുതിയ മുദ്രപ്പത്രം സൂക്ഷിച്ചിരുന്നത്. വൻ ജനാവലിയുടെ മുന്നിൽ പഞ്ചായത്തംഗം പി.ഒജെയിൻസ് മുദ്രപ്പത്രത്തിലെ വിവരങ്ങൾ ഉറക്കെ വായിച്ചു. ജനങ്ങൾ ഹർഷാരവത്തോടെയാണ് പ്രവചനത്തെ സ്വീകരിച്ചത്.