അങ്കമാലി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തുറവൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഇന്ന് എസ്.എൻ.ഡി.പി ഹാളിൽ 2.30 ന് നടക്കും. യൂണിറ്റ് പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ അദ്ധ്യക്ഷത വഹിക്കും. പൊതുയോഗം ജില്ലാ സെക്രട്ടറി സി.പി തരിയൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഭരണസമിതി അംഗങ്ങളെ മേഖലാ പ്രസിഡന്റ് ജോജി പീറ്റർ ആദരിക്കും. 2019-20 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് ജനറൽ സെക്രട്ടറി ലിക്സൺ ജോർജ്ജ് അറിയിച്ചു.

--