കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ അസംബ്ലിംഗ് ആൻഡ് സർവീസിംഗ്, ഡിപ്ലോമ ഇൻ സി.സി.ടി.വി മെയിന്റനൻസ് ആൻഡ് ഇൻസ്റ്റലേഷൻ യോഗ്യതയുളളവരെ സി.സി.ടി.വി കമ്പ്യൂട്ടർ ടെക്‌നീഷ്യൻ പോസ്റ്റിലേക്ക് താത്കാലികമായി നിയമിക്കുന്നു. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 28ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂവിർ പങ്കെടുക്കണം.