കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കുഞ്ഞാലിമരക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനീയറിംഗിൽ വാണിജ്യക്കപ്പലുകളിലേക്കുള്ള റിക്രൂട്ടിംഗ് കമ്പനികളുടെ സമ്മേളനം സംഘടിപ്പിക്കുന്നു. 28 ന് വൈകിട്ട് മൂന്നിന് കെ.എം.എസ്.എം.ഇ സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി വൈസ്ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. എലിഗന്റ് മറൈൻ സർവീസസിലെ സാജൻ പി. തോമാച്ചി അദ്ധ്യക്ഷത വഹിക്കും. കെ.എം.എസ്.എം.ഇ ഡയറക്ടർ പ്രൊഫ. കെ.എ. സൈമൺ, സിനേർജി ഓർഗാനിക് മാനേജിംഗ് ഡയറക്ടർ സുരേഷ് കുറുപ്പ്, എക്‌സ്‌പെഡോ മറൈൻ സർവീസസ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ ക്യാപ്‌ടൻ ജോസ്‌കുട്ടി തോമസ്, കെ.എം.എസ്.എം.ഇ കോഴ്‌സ് ഇൻ ചാർജ് പ്രൊഫ. എൻ. ജി. നായർ എന്നിവർ സംസാരിക്കും.