കൊച്ചി: കേരളത്തിലെ സർവകലാശാലകളിലും കോളേജുകളിലും എം.ബി.എ പ്രവേശനത്തിന് അർഹത നേടുന്നതിനുള്ള കെ മാറ്റ് കേരള 2019 പ്രവേശന പരീക്ഷയ്ക്ക് മേയ് 31 വൈകുന്നേരം നാലു മണി വരെ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം. 2019 ജൂൺ 16 നാണ് പ്രവേശന പരീക്ഷ. നിശ്ചിത മാർക്കുള്ള ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഫലം കാത്തിരിക്കുവർക്കും അപേക്ഷിക്കാം. kmatkerala.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകർ സമർപ്പിക്കേണ്ടത്.വിശദ വിവരങ്ങൾക്ക് ഫോൺ: 0471 - 2335133, 8547255133