കൊച്ചി: രാജ്യമെമ്പാടുമുള്ള ദേശീയ നിയമ സർവ്വകലാശാലകളിലെ ബിരുദ, ബിരുദാനന്തര നിയമ കോഴ്സുകളിൽ പ്രവേശനത്തിനുള്ള പരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് ഞായറാഴ്ച നടക്കും. . ദേശീയ നിയമ സർവ്വകലാശാലകളുടെ ബാഗ്ലൂർ ആസ്ഥാനമായ കൺസോർഷ്യം ആണ് പരീക്ഷയുടെ സംഘാടകർ. കേരളത്തിൽ തിരുവനന്തപുരം , എറണാകുളം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 889 പേരും എറണാകുളത്ത് 2190 പേരുമാണ് പരീക്ഷയെഴുതുന്നത്. എറണാകുളത്ത് കളമശേരി നുവാൽസ്, കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ്, കളമശ്ശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് എന്നിവയാണ് മൂന്നു കേന്ദ്രങ്ങൾ. പരീക്ഷ ഉച്ചതിരിഞ്ഞു മൂന്നു മുതൽ അഞ്ചു വരെ