കോലഞ്ചേരി: തിരുവാണിയൂർ വണ്ടിപ്പേട്ടയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു. വണ്ടിപ്പേട്ട വാണിനിരപ്പേൽ പരേതനായ നാരായണന്റെ ഭാര്യ കാർത്തിക (56) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. വണ്ടിപ്പേട്ട റോഡിൽ ചെരിയിൽതാഴത്ത് വളവിൽ നിയന്ത്രണം വിട്ട കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
നാട്ടുകാർ ഉടൻ തൃപ്പൂണിത്തുറയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് തിരുവാണിയൂർ ശാന്തിതീരം പൊതു ശ്മശാനത്തിൽ. പരേത ചോറ്റാനിക്കര തെക്കിനേത്ത് നിരപ്പേൽ ഇല്ലിച്ചോട്ടിൽ കുടുംബാംഗമാണ്. മക്കൾ: അഭിലാഷ് (കെ.എസ്.ആർ.ടി.സി. പിറവം ഡിപ്പോ), അനീഷ് (മാമല റേഞ്ച് കള്ള്ഷാപ്പു തൊഴിലാളി സി.ഐ.ടി.യു അംഗം). മരുമക്കൾ: അഞ്ജന, സവിത.