information
ഡിസ്ട്രിക്ട് ഗവർണർപ്രൊഫ. ജേക്കബ്ബ് അബ്രാഹം

മൂവാറ്റുപുഴ: വൈസ്‌മെൻ ഇന്റർ നാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയണൽ ഡിസ്ട്രിക്ട് 6ന്റെ വാർഷിക സമ്മേളനവും പുതിയ ഡിസ്ട്രിക്ട് ഗവർണ്ണറുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്ന് വൈകിട്ട് 5.30 മുതൽ മാറാടി വജ്ര കൺവെൻഷൻ സെൻററിൽ നടക്കും. ഡിസ്ട്രിക്ട് ഗവർണർ ബേബി മാത്യു അദ്ധ്യക്ഷത വഹിക്കും. ഡിസ്ട്രിക്ട് കോൺഫ്രൻസിന്റെഉദ്ഘാടനം റീജിയണൽ ഡയറക്ടർ ജോയി ആലപ്പാട്ട് നിർവ്വഹിക്കും., മുൻ ഏരിയ പ്രസിഡൻറ് പി. വിജയകുമാർ അവാർഡ് നൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് നിയുക്ത ഡിസ്ട്രിക്ട് ഗവർണർ പ്രൊഫ. ജേക്കബ്ബ് അബ്രഹാമിന്റെ സ്ഥാനാരോഹണ ചടങ്ങുകളുടെ ഉദ്ഘാടനം ഏരിയ പ്രസിഡൻറ് ഡോ. കെ.സി. സാമുവേൽ നിർവ്വഹിക്കും, സ്ഥാനാരോഹണ ചടങ്ങുകൾക്ക് റീജിയണൽ ഡയറക്ടർ അഡ്വ. ബാബു ജോർജ്ജ് നേതൃത്വം നൽകും ഇൻറർ നാഷണൽ പ്രോജക്ടുകളുടെ ഉദ്ഘാടനം റീജിയണൽ സെക്രട്ടറി സി.എം. കെയ്‌സ്. നിർവ്വഹിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്രപദിപ്പിച്ച ബേബി ജോൺ, ഡോ. ടെറി തോമസ് ഇടത്തൊട്ടി, പ്രൊഫ മാത്യൂസ് ജേക്കബ്ബ് തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. റീജിയണൽ, സോൺ, ഡിസ്ട്രിക്ട്, ക്ലബ്ബ് ഭാരവാഹികൾ സംബന്ധിക്കും. എ.ആർ. ബാലചന്ദ്രൻ സ്വാഗതവും, സുനിൽ ജോൺ നന്ദിയും പറയും ഡിസ്ട്രിക്ട് ഭാരവാഹികൾ :പ്രൊഫ. ജേക്കബ്ബ് അബ്രാഹം ( ഡിസ്ട്രിക്ട് ഗവർണർ), സുനിൽ ജോൺ ( സെക്രട്ടറി), സജി പേക്കൽ ( ട്രഷറർ), അഡ്വ. ഷാജി ജോസഫ്(എഡിറ്റർ), സാംസൺ പി. തോമസ് (വെബ്മാസ്റ്റർ), മായ ആഞ്ചലോ( മെനെറ്റ്‌സ് ലീഡർ), റോഷൻ സുനിൽ ( ലിംഗ്‌സ് ലീഡർ)