കൊച്ചി : എസ്.എൻ.ഡി. പി യോഗം കോതാട് ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ തിടപ്പള്ളി പ്രവേശനവും സംയുക്ത കുടുംബ യോഗ വാർഷികവും ഇന്ന് നടക്കും . രാവിലെ 6 ന് ശുദ്ധികലശപൂജയും തുടർന്ന് ഗണപതി ഹവനവും നടക്കും. 11.45 നാണ് തിടപ്പള്ളി പ്രവേശനം . ഉച്ചയ്കക്ക് 1 ന് പ്രസാദ ഊട്ട് . 3 ന് കുടുംബ യോഗ വാർഷിക പൊതുയോഗം . ശാഖാ പ്രസിഡന്റ് ടി.പി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും . ഡോ. ബിനോയ് പോണേക്കര മുഖ്യപ്രഭാഷണം നടത്തും .ശാഖാ പ്രവർത്തനങ്ങൾക്ക് നിസ്തുലസഹായം നൽകിയ പവിത്രൻ മുക്കണ്ണിലിനെയും എസ്.എസ്.എൽ.സി , പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും, കെ.കെ.പി സഭാ പ്രസിഡന്റ് വി.കെ.ലോഹിതൻ ,ആർ. ദിലീപ് കുമാർ, വിവിധ കുടുംബയോഗം കൺവീനർമാരായ കെ.വി.ജോളി പെരിഞ്ചേരിൽ , തുഷാര സുനിൽ , ലീന ശശിധരൻ , കെ.ഡി. പുഷ്പ സതീശൻ എന്നിവർ പ്രസംഗിക്കും. ടി.എസ് ലെനിൻ സ്വാഗതവും, ജെ.എൻ.ബാബു നന്ദിയും പറയും. 4.30 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും.