പറവൂർ : കനിവ് പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ അർബുദ രോഗികൾക്കായുള്ള എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ സ്നേഹത്തണൽ മെഡിക്കൽ സംഘം 28 ന് വൈകിട്ട് മൂന്നിന് പറവൂർ, പെരുമ്പടന്ന, കെടാമംഗലം പ്രദേശങ്ങളിലെ നിർദ്ധനരോഗികളുടെ വീടുകളിലെത്തും. ഡോ. സി.എൻ. മോഹനൻ നായർ നേതൃത്വം നൽകുന്ന മെഡിക്കൽ സംഘം ഇവർക്ക് ആവശ്യമായ ചികിത്സയും സൗജന്യ മരുന്നുകളും നൽകും.ഫോൺ 94474 74616.