കാലടി: അങ്കമാലി - കാലടി എം.സി റോഡിലെ ഉടുമ്പുഴ തോടിന് സമീപത്ത് വീണ്ടും പൈപ്പ് പൊട്ടി ഗതാഗതം തടസപ്പെട്ടു. വിണ്ട് കീറിയ കുഴിയിൽ വയോധിക വീണ് പരുക്കേൽക്കുകയും ചെയ്തു.പെരിയാറിലെ ഇറിഗേഷൻ കനാലിൽ നിന്നും ആരംഭിക്കുന്ന പൈപ്പാണ് പൊട്ടിയത്. ആഴ്ചകൾക്ക് മുൻപ് ഇതേ രീതിയിൽ പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടിരുന്നു.പൊട്ടിയ ഭാഗം നന്നാക്കിയ ശേഷം മണ്ണിട്ട് മൂടി മുകളിൽ കോൺക്രീറ്റ് ചെയ്തിരുന്നു.എന്നാൽ ഇന്നലെ രാവിലെ ഇത് വീണ്ടും പൊട്ടി. ഒരാൾ താഴ്ചയുള്ള കുഴിയാണ് രൂപപ്പെട്ടിട്ടുള്ളത്. തൽക്കാലം റോഡ് തകർന്ന സ്ഥലത്ത് റിബ്ബൺ കെട്ടി തിരിച്ചിട്ടു .തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിലേക്കും, നെല്ല് മാർക്കറ്റിലേക്കും ടോറസ് ലോറികൾ ചരക്കുമായി തിരിയുന്നിടത്താണ് പൈപ്പ് പൊട്ടിയിട്ടുുള്ളത്. ടണ്ണേജ് ഭാരമുള്ള വാഹനങ്ങളാണ് ഇവിടെ എത്തുതുന്നതും.