കോതമംഗലം: ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ 82-ാമത് മാസചതയ പൂജയും ആത്മീയ പ്രഭാഷണവും നാളെ പതിവ് ക്ഷേത്ര ചടങ്ങുകളോടെ നടക്കും. രാവിലെ 9 ന് ക്ഷേത്ര സന്നിധിയിവച്ച്ഒന്നാംക്ലാസിലേക്ക് പ്രവേശിക്കുന്ന യൂണിയന്റെ കീഴിലുള്ള മുഴുവൻ കുട്ടികൾക്കുംപഠനോപകരണം നൽകും..യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങുകളിലേക്ക് മുഴുവൻ കുടുംബാംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ക്ഷേത്രം കൺവീനർ സജീവ് പാറയ്ക്കൽ അറിയിച്ചു.