കാലടി: നീലിശ്വരം വെസ്റ്റ് ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്ലാറ്റിനം ജൂബിലി ആഘോഷ ഉദ്ഘാടനവും, ജ്ഞാനയജ്ഞവും, കൺവെൻഷനും ഇന്നും നാളെയും ഗുരു മണ്ഡപത്തിൽ വച്ച് നടക്കുന്നു. ഇന്നലെ വൈകിട്ട് ആരംഭിച്ച 75 മത് വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനകർമ്മം അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.കെ കർണ്ണൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ശാഖാ സെക്രട്ടറി അജിത്ത് കെജെ. സ്വാഗതമാശംസിച്ചു. തുടർന്ന് കുന്നത്തുനാട് വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ, കൗൺസിലർ ജയൻ എൻ. ശങ്കരൻ, ശാഖ പ്രസിഡന്റ് വി എസ് സുബിൻകുമാർ, ശാാഖ വൈസ്. പ്രസിഡന്റ് പി ബി.ഗോപകുമാർ, സെക്രട്ടറി ഷൈജു എ.കെ. എന്നിവർ ആശംസകൾ നേർന്നു. രണ്ടാം ദിവസമായ ഇന്ന് വൈകീട്ട് 5 30ന് പ്രാർത്ഥന, ഗുരുപൂജ. 6.30 ന് കൺവെൻഷൻ കുന്നത്തുനാട് യൂണിയൻ സെക്രട്ടറി അഡ്വ. ആർ അജിത് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശാഖ തലത്തിലെ വിവിധ ഭാരവാഹികൾ ആശംസകൾ നേർന്നു പ്രസംഗിക്കും. വൈകിട്ട് 7 ന് വിനോദ് ആന്റ് പാർട്ടി അവതരിപ്പിക്കുന്ന ഗുരുദേവ ഗാനമഞ്ജരി ഉണ്ടായിരിക്കും. മൂന്നാം ദിവസമായ നാളെ വൈകിട്ട് 5. 30ന് പ്രാർത്ഥന, ചതയ പൂജ. 6. 30 മുതൽ സമാപന സമ്മേളനം ആരംഭിക്കും. വി എസ് സുബിൻകുമാർ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനത്തിൽ എം.വി. പ്രതാപൻ ചേന്ദ മംഗലം ഉദ്ഘാടനവും, പ്രഭാഷണവും നിർവഹിക്കും. ജനറൽ കൺവീനർ വി.വി.ഷാജി കൃതജ്ഞതയും രേഖപ്പെടുത്തുoം .