കോതമംഗലം: വനത്തിൽ തേൻ ശേഖരിക്കാൻ പോയ പൂയംകുട്ടി ആദിവാസി മേഖലയിലെ തലവച്ചാപ്പാറ കുടിയിലെ സുരേഷ് മുനിസ്വാമിയെ (45 ) കാണാതായി​. പൂയംകുട്ടി വനമേഖലയിലെ ആനത്തലമലയിലേക്ക് രണ്ട് ദിവസം മുൻപാണ് തേൻ ശേഖരിക്കാൻ പോയത്.. വനപാലകരും നാട്ടുകാരും ചേർന്ന് വനത്തിൽ തെരച്ചിൽ നടത്തുന്നു...ആനശല്യം രൂക്ഷമായ പ്രദേശമാണ്.. അതിനാൽ അന്വേഷകരും ആശങ്കയോടെയാണ് തെരച്ചിൽ നടത്തുന്നത്