house
കാറ്റിൽ മേൽ കുര തകർന്ന വീട്.

മൂവാറ്റുപുഴ: വേനൽമഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽകൃഷിക്ക് വൻനാശം. വീടിന്റ മേൽക്കൂരതകർന്നു. മൂവാറ്റുപുഴ നഗരസഭ അഞ്ചാം വാർഡിൽ താമസിക്കുന്ന മോളേക്കുടി പ്ലാമൂട്ടിൽ മൈതീന്റെ വീടിന്റെ മേൽകൂരയാണ് കാറ്റെടുത്തത്. ഓടുമേഞ്ഞ വീടിന്റ ഓടും ,ഷീറ്റുകളും പറന്നു പോയി. കാറ്റ് ശക്തമായതോടെ വീട്ടുകാർ അയൽ വീട്ടിൽ അഭയം തേടിയതിനാൽ അപകടമുണ്ടായില്ല. മേൽക്കൂര കാറ്റെടുത്തതോടെ വീട്ടിലുണ്ടായിരുന്നകിടക്കകൾ അടക്കം മുഴുവൻ വസ്തുക്കളും നനഞ്ഞ് നശിച്ചു.