പറവൂർ :ഏഴിക്കരയിൽ ആൺകുട്ടികൾക്കായി പ്രവർത്തിച്ചു വരുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ 2019-20 അധ്യായന വർഷം പ്രവേശനത്തിനായി 5 മുതൽ 10 -ാം ക്ലാസ്സ് വരെ പഠിക്കുന്ന പട്ടികജാതി, ജനറൽ, മറ്റ് പിന്നോക്ക സമുദായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജാതി സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം പറവൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. പെൺകുട്ടികൾക്കായി പറവൂർ നഗരസഭയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.