മൂവാറ്റുപുഴ: മൂവാറ്റുപുഴ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനു കീഴിൽ സ്ക്കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധനയും , സ്ക്കൂൾ ബസ് ഡ്രെെവർമാർക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. മൂവാറ്റുപുഴ ആർ ടി ഒയുടെ പരിധിയിലുള്ള വിവിധ സ്ക്കൂളുകളിൽ നിന്ന് എത്തിച്ച 355 വാഹനങ്ങൾ പരിശോധിച്ചതിൽ 343 വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റ് പാസായി. ഇൗ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷ ലേബൽ പതിച്ച് നൽകി. തകരാറുകൾ കണ്ടെത്തിയ 12 വാഹനങ്ങൾ തകരാർ പരിഹരിച്ച് ജൂൺഒന്നി​ന് മുമ്പായി പരിശോധനക്ക് ഹാജരാക്കുവാൻ നോട്ടീസ് നൽകി​.മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ എൻ. സജീവ് കുമാർ, സി.കെ. എബ്രാഹാം, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ പ്രിൻസ് പീറ്റർ, ജോർജ്ജ് സി.എസ്, അജി കുര്യാക്കോസ്, വിവേകാനന്ദ് പി. വി, നിധിൻ രാജ് എസ് എന്നിവർ വാഹനങ്ങളുടെ സുരക്ഷ പരിശോധനകൾക്കും സുരക്ഷ ബോധവൽക്കരണ ക്ലാസുകൾക്കും നേതൃത്വം നൽകി.