പറവൂർ : വാവക്കാട് സി.കെ. ചന്ദ്രപ്പൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം നേടിയ ,വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'സമാദരം' ഇന്ന് വൈകിട്ട് നാലിന് വാവക്കാട് എസ്.എൻ.ഡി.പി.ഹാളിൽ നടക്കും. മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു അദ്ധ്യക്ഷത വഹിക്കും. അഡ്വ. വി.ആർ. സുനിൽകുമാർ, കെ.ബി. സുരേഷ്ബാബു, കെ.എം. അംബ്രോസ്, രജിതശങ്കർ തുടങ്ങിയവർ സംസാരിക്കും.