മൂവാറ്റുപുഴ: ഇടുക്കി മണ്ഡലത്തിൽ ചരിത്ര വിജയം നേടിയ ഡീൻ കുര്യാക്കോസിന് മൂവാറ്റുപുഴയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേല്പ് നല്കി. എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വോട്ടർമാർക്ക് നന്ദിയറിയിക്കാനെത്തിയ ഡീൻ കുര്യാക്കോസിന് വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. മൂവാറ്റുപുഴ അസംബ്ലി നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് വൻ ഭൂരിപക്ഷം നല്കിയ പായിപ്ര പഞ്ചായത്തിലെ പേഴക്കാ പിള്ളിയിൽ നിന്നായിരുന്നു പര്യടനത്തിന് തുടക്കം കുറിച്ചത്. ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ എത്തി കെെവീശി ആശീർവദിച്ചു.. മൂവാറ്റുപുഴ നഗരസഭ, ആവോലി, മഞ്ഞളൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിൽ പര്യടനത്തിനു ശേഷം തൊടുപുഴയിലേക്ക് പോയി. യു.ഡി.എഫ്. നേതാക്കളായ ജോസഫ് വാഴക്കൻ, ജയ്സൺ ജോസഫ്, കെ.എം.അബ്ദുൾ മജീദ്, കെ.എം.സലിം ,പി.പി.എൽദോസ് ,ഉല്ലാസ് തോമസ്, പി.എസ്.സലിംഹാജി, ജോസ് പെരുമ്പിള്ളിക്കുന്നേൽ, പി.ഏ.ബഷീർ, എം.എം. സീതി,പായിപ്ര കൃഷ്ണൻ, കെ.കെ.ഉമ്മർ, ജിനു മടേക്കൽ കെ.എം. പരീത്, ജോർജ് തെക്കും പുറം, എന്നിവർ സ്വീകരണങ്ങൾക്ക് നേതൃത്വം നല്കി.