അങ്കമാലി.തുറവൂർ സർവ്വീസ് സഹകരണ ബാങ്കിൽ പലിശരഹിത വിദ്യഭ്യാസ വായ്പ പദ്ധതി ആരംഭിച്ചു.ബാങ്ക് പ്രസിഡന്റ് ബി.വി ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി ജോസ് അദ്ധ്യക്ഷത വഹിച്ചു. എൽ.കെ.ജി തലം മുതൽ കോളേജ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വായ്പ ലഭിക്കുന്നത്. ബാങ്കിൽ അംഗമായ അമ്മമാർക്കാണ് പതിനായിരം രൂപ പലിശയില്ലാതെ വായ്പ നൽകുന്നത്. ജൂൺ 29 വരെയാണ് വായ്പാ സൗകര്യമൊരുക്കിയിട്ടുള്ളത്.ബാങ്കിൽ അംഗമായിട്ടുള്ളവരുടെ മക്കൾക്ക് വിദ്യഭ്യാസ ക്യാഷ് അവാർഡും, മെമെന്റോയും നൽകുന്നതിനായി എസ് എസ്എൽസി, സിബിഎസ്ഇ, ഐസിഎസ് ഇ, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്, എവൺ ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു ഫോട്ടോയും സഹിതം ജൂൺ 10 ന് മുമ്പായി ബാങ്ക് ഓഫീസിൽ അപേക്ഷ നൽകണം.