കൊച്ചി:സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ അംഗങ്ങളായ ജനറൽ സെക്രട്ടറി സുഭാഷ് നായരമ്പലം, ട്രഷറർ ടി. കെ രാജൻ എന്നിവരെ സസ്‌പെൻഡ് ചെയ്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘടനക്ക് ലഭിച്ച സംഭാവനകളും കണക്കുകളും മറ്റ് ബന്ധപ്പെട്ട രേഖകളും അപഹരിച്ച് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി. കുറ്റക്കാർക്കെതിരെ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് പി.വി മോഹനൻ,വർക്കിംഗ് പ്രസിഡന്റ് എം.കെ ചന്ദ്രബോസ്, ഉണ്ണിക്കൃഷ്ണൻ തിരുമേനി, സംസ്ഥാന സെക്രട്ടറി രത്‌ന കുമാർ, ലാൽജി പ്രസാദ്,രവി അന്തോളിൻ, ചാർളി ഫിലിപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.