പറവൂർ : പറവൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഹരിതകേരളമിഷന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ കുട്ടികൾക്കായി അവധിക്കാല പെൻസിൽ ക്യാമ്പ് സംഘടിപ്പിച്ചു. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു.