punerjani-home-paravur
പുനർജനി പദ്ധതിയിൽ പട്ടണം സ്വദേശി വേണുവിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : പ്രളയബാധിതർക്കായി പുനർജനി പുതുജീവൻ പദ്ധതിയിൽ പട്ടണം പാടത്ത് പറമ്പിൽ വേണുവിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. സായിഗ്രാം ട്രസ്റ്റിന്റെ സഹരണത്തോടെയാണ് വീട് നിർമ്മിച്ചത്. ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. അനന്തകുമാർ, ഫനൂക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് കെ.ജി. ഹരിഹരൻ പിള്ളി, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, പി.ആർ. സൈജൻ, ട്രീസ് ബാബു, ബേബി വി. കിരീടത്തിൽ, കമാണ്ടർ ജയ്ലേഷ് തുടങ്ങിയവർ പങ്കെടുത്തു.