കൊച്ചി : എറണാകുളത്ത് ജയിച്ച ഹൈബി ഈഡന്റെ നിയമസഭാ മണ്ഡലം തലത്തിലെ നന്ദിപ്രകടന പര്യടനം ഈമാസം 28 മുതൽ ജൂൺ 4 വരെ നടക്കും.
28 ന് തൃപ്പൂണിത്തുറ, 29 ന് വൈപ്പിൻ, 30 ന് കൊച്ചി തെക്ക്, 31 ന്പറവൂർ, ജൂൺ 1 ന് എറണാകുളം, 3 ന് തൃക്കാക്കര, 4 ന് കളമശേരി എന്നിവിടങ്ങളിലാണ് പര്യടനം. കൊച്ചിയിലെ നോർത്ത് ബ്ളോക്കിലെ തിയതി പിന്നീട് തീരുമാനിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ എന്നിവർ അറിയിച്ചു.