മൂവാറ്റുപുഴ: .പേപ്പതിയിൽ നിന്ന് കുന്നുക്കുരുടിയിലേക്ക് പോകുകയായിരുന്ന മാരുതി കാറിന് പെരുവും മൂഴി പെട്രോൾ പമ്പിന് സമീപം തീപിടിച്ചു..എടയ്ക്കാട്ടുവയൽ തുരുത്തേൽ വർഗീസിന്റെ മാരുതി കാറിനാണ് തീ പിടിച്ചത്. ഇന്നലെ വെെകുന്നേരം നാലിനാണ് സംഭവം. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം ആറ് പേരാണ് കാറിലുണ്ടായിരുന്നത്. വീട്ടമ്മയാണ് കാർ ഓടിച്ചിരുന്നത്. കാർ പൂർണ്ണമായി കത്തിനശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പെട്ടെന്ന് പുകയുയരുന്നതു കണ്ട കാർഓടിച്ചിരുന്ന വീട്ടമ്മ ഉടൻ കാർനിർത്തി കുട്ടികളേയും പുറത്തിറക്കി ഓടുകയായിരുന്നു. മൂവാറ്റുപുഴയിൽ നിന്നും , പിറവത്തുനിന്നുംഎത്തിയ ഫയർഫോഴ്സംഘം ഫയർ ഓഫീസർ ജോൺജി പ്ലാക്കലിന്റെ നേതൃത്വത്തിൽ തീ അണച്ചു. കൊച്ചി- ധനുഷ്കോടി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാമമംഗലം പൊലീസ് ഗതാഗതം പുനസ്ഥാപിച്ചു.