നെടുമ്പാശേരി: ചാലക്കുടിപ്പുഴയിൽ പൂവ്വത്തുശേരിയെയും എളവൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൂവത്തുശ്ശേരി യൂണിറ്റ് വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. നിർദ്ദിഷ്ഠ തൂക്കു പാലം കാര്യമായ പ്രയോജനമുണ്ടാക്കില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലത്തിന് നടപടികളാരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് അധികൃതർ പരിശോധനകൾ നടത്തി പോയതല്ലാതെ തുടർ നടപടികളുണ്ടാകുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ല ജനറൽ സെക്രട്ടറി പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജു സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. വർഗീസ് മേനാച്ചേരി, ടി.കെ. മേഴ്‌സി, ഒളിമ്പ്യൻ പി.സി.ത് രേസ്യ എന്നിവരെ ആദരിച്ചു.
ഭാരവാഹികളായി ഷാജു സെബാസ്റ്റ്യൻ (പ്രസി), വി.എ. പൗലോസ് (വൈ.പ്രസി), പി.പി. ശ്രീവൽസൻ (സെക്ര), പി.പി. ജിനോയ് (ജോ.സെക്ര), ഐ.ഡി. ജെയിംസ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.