ആലുവ: ആർ.ടി ഓഫീസ് പരിധിയിൽ വരുന്ന സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധന ബുധനാഴ്ച്ച നടക്കുമെന്ന് ആലുവ ആർ.ടി.ഒ അറിയിച്ചു. രാവിലെ ഏഴുമണിക്ക് മണപ്പുറം ഗ്രൗണ്ടിൽ വാഹനങ്ങൾ ഹാജരാക്കണം. വാഹനങ്ങളിൽ ജി.പി.എസ് പതിച്ചിട്ടുണ്ടാകണം. അത് ടാഗ് ചെയ്ത സാക്ഷ്യപത്രം ഹാജരാക്കണം. യോഗ്യത നേടുന്ന വാഹനങ്ങളിൽ മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ സുരക്ഷാ സ്റ്റിക്കർ പതിച്ച് നൽകും. പരിശോധനാനന്തരം ഡ്രൈവർമാർക്കും ആയമാർക്കും സുരക്ഷ ക്ലാസുകൾ നടത്തും. പുതിയ അദ്ധ്യയന വർഷം സുരക്ഷ സ്റ്റിക്കർ പതിക്കാതെ ഒരു സ്‌കൂൾ വാഹനവും കുട്ടികളെ കയറ്റി സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് ആർ.ടി.ഒ അറിയിച്ചു.