ആലുവ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന മെഗാമെഡിക്കൽ ക്യാമ്പും അർബുദ ബോധവൽക്കരണ ക്ലാസും ഇന്ന് നടക്കും. രാവിലെ ഒമ്പതു മുതൽ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലാണ് പരിപാടി. ജനറൽ മെഡിസിൻ, കാർഡിയോളജി, ഡയബറ്റിക്, ഗൈനക്കോളജി, പീഡിയാട്രിക്, ഫാമിലി മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭിക്കും. എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.

എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ ഉദ്ഘാടനം ചെയ്യും.ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിക്കും. വി.പി.എസ് ലേക്‌ഷോർ ആശുപത്രി നെക്ക്, സർജിക്കൽ, ഓങ്കോളജി വിഭാഗം മേധാവി ഡോ.ആദർശ് ആനന്ദ് ക്ലാസെടുക്കും.