കൊച്ചി: വ്യാജരേഖാ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ ശ്രമങ്ങൾസംശയകരമാണെന്ന് ഇന്ത്യൻ കാത്തലിക് ഫോറം ആരോപിച്ചു. കേസിനു പിന്നിൽ പ്രവർത്തിക്കുന്നവർ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർജേക്കബ് മനത്തോടത്തിനെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വൈദിക സമിതിയാണ് അതിരൂപതയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വ്യാജരേഖാ കേസിൽ ലത്തീൻ ബിഷപ്പുമാരുടെ പേരുകൾ ഉൾപ്പെടുത്തിയത് ഇരു സഭകളും തമ്മിൽ തർക്കമുണ്ടാക്കാനാണ്. വിശ്വാസികളെ മുന്നിൽ നിറുത്തി നിയമത്തെ വെല്ലുവിളിക്കുകയാണ്. വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ നിഷ്പക്ഷരായ വൈദികരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി കർദ്ദിനാളും ഏതാനും വൈദീകരുമാണ് കേസിൽ കുറ്റക്കാരാണെന്ന് സ്ഥാപിച്ചെടുക്കാനാണ് ശ്രമം.. കാത്തലിക് ഫോറം ജനറൽ സെക്രട്ടറി ഡാൽബി ഇമ്മാനുവൽ, പി.ആർ.ഒ ബിനു ചാക്കോ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു