പെരുമ്പാവൂർ: സി പി എം മൗലൂദുപുര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. സി പി എം ബൂത്ത് സെക്രട്ടറി ഷെഫീക്ക് മുച്ചേത്ത് അദ്ധ്യക്ഷത വഹിച്ചു വാഴക്കുളം പഞ്ചായത്ത് പ്രസിഡൻറ് ഷെറീന ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം സി എം അബ്ദുൽ കരിം, ഷെഫീക്ക് കുന്നപ്പിള്ളി,റഫീക്ക് മൊല്ല, ടി എം ഷെജീർ, സി എ ഷിബു , എ ൻ കെ ബഷീർ, കെ എം സിദ്ധീക്ക് എന്നിവർ സംസാരിച്ചു