വൈപ്പിൻ: 80 വർഷം പിന്നിടുന്ന ഞാറക്കൽ പെരുമ്പിള്ളി കോ ഓപ്പറേറ്റീവ് സൊസൈറ്റി ഗോശ്രീ ജംഗ്ഷനിൽ ആരംഭിക്കുന്ന ബ്രാഞ്ചിന്റെ ഉദ്ഘാടനം ജൂൺ 1 വൈകീട്ട് 4 ന് എസ്.ശർമ്മ എം.എൽ.എ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് പി.പി ഗാന്ധി അദ്ധ്യക്ഷത വഹിക്കും.അഴീക്കൽ കുടുംബി മഹാജനസഭ പ്രസിഡന്റ് പി ആർ.അശോകനിൽ നിന്നും ഹൈബി ഈഡൻ ആദ്യനിക്ഷേപം സ്വീകരിക്കും. കോർ ബാങ്കിംങ്ങ് ഉദ്ഘാടനം പി.രാജു മുൻ എം.എൽ.എ നിർവഹിക്കും. വിവിധ ബാങ്ക് പ്രസിഡൻറുമാർ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ സംസാരിക്കും.