പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിൽ പുതിയ റേഷൻ കാർഡിനായി അപേക്ഷ സമർപ്പിച്ചിട്ടുളള രായമംഗലം, അശമന്നൂർ, മഴുവന്നൂർ, ഐക്കരനാട്, വടവുകോട് പുത്തൻകുരിശ്, പൂതൃക്ക, തിരുവാണിയൂർ എന്നീ പഞ്ചായത്തുകളിൽ നിന്നുളള എല്ലാ അപേക്ഷകരും 28ന് ചൊവ്വാഴ്ച്ച കാർഡ് കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അപേക്ഷകർ പേര് ഉൾപ്പെട്ടിട്ടുളള കാർഡുകൾ, ടോക്കൺ,കാർഡിന്റെ വില എന്നിവ കരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.