പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് വല്ലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡുദാനവും പ്രതിഭാസംഗമവും എൽദോസ് കുന്നപ്പിളളി എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോണി ഡേവിഡ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ എം എ സലാം,പോൾ പാത്തിക്കൽ, പി കെ മുഹമ്മദ്കുഞ്ഞ്, എസ് എ മുഹമ്മദ്, എൻ എ മൻസൂർ, ഇ പി ജെയിംസ്, പി ജെ റാഫേൽ, എൻ എ ഹസ്സൻ, സാദിഖ് അമ്പാടൻ, ജഫർ റോഡ്രിഗ്സ്, ഷെഫീക്ക്, ഷിയാസ് കുന്നത്താൻ, ആഷ്ലി, ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.