പെരുമ്പാവൂർ: ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ കാലവർഷത്തിന് മുന്നോടിയായി് നഗരസഭാ പരിധിയിൽ സ്വകാര്യവ്യക്തികളുടെ അപകടസാദ്ധ്യതയുളള മരങ്ങളും മരച്ചില്ലകളും ഉടമസ്ഥർ തന്നെ അടിയന്തിരമായി മുറിച്ചു മാറ്റണമെന്ന് പെരുമ്പാവൂർ മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. കാറ്റിലും മഴയിലും മരങ്ങൾ മറിഞ്ഞ് വീണ് അപകടങ്ങളും മറ്റും സംഭവിച്ചാൽ ബന്ധപ്പെട്ടവർ തന്നെ നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥരായിരിക്കും .