പെരുമ്പാവൂർ: മാറംപള്ളി സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പാ വിതരണം ചെയ്തു. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.എം. അബ്ദുൽ അസീസ് വായ്പാവിതരണം ഉദ്ഘാടനം ചെയ്തു. ആദ്യ വായ്പ അസീന ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് പി.എ. അബ്ദുൽ ജലാൽ അദ്ധ്യക്ഷത വഹിച്ചു. എൽ.പി സ്‌കൂൾ മുതൽ കോളേജുതലം വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രയോജനം ലഭ്യമാക്കുന്നതാണ് പദ്ധതി. ഒരു അംഗത്തിന് 50,000 രൂപ വരെ വായ്പ നൽകും ബാങ്ക് സെക്രട്ടറി കെ. ശാരദ, ഡയറക്ടർ ബോർഡ് അംഗങ്ങളായ മുജീബ് വടക്കൻ എ.എം.റഹീം, അയ്യൂബ് അരിമ്പശേരി, പി.എ അനീഷ് കുമാർ, അബു ഈരേത്താൻ എന്നിവർ പ്രസംഗിച്ചു.