ifthar
നോമ്പിന്റെ ആരോഗ്യ രഹസ്യങ്ങൾ എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. മുഹമ്മദ് റിയാസ് സംസാരിക്കുന്നു

പെരുമ്പാവൂർ: ജനങ്ങൾക്ക് നേരിന്റെ പാതതെളിച്ച് കൊടുക്കുന്ന ഗ്രന്ഥമാണ് ഖുർആൻ എന്ന് അൽഫുർഖാൻ റിസർച്ച് യൂണിവേഴ്‌സിറ്റി ചെയർമാൻ ടി.എ. മുഹമ്മദ് ശാഫി അമാനി പറഞ്ഞു. മജ്‌ലിസുൽ ഖുർആൻ പഠിതാക്കളുടെ ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എ. സൈദു ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു. നോമ്പിന്റെ ആരോഗ്യരഹസ്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഡോ. മുഹമ്മദ് റിയാസ് പ്രസംഗിച്ചു. തുടർന്ന് അൽഫുർഖാനിൽ നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനം അൽഫുർഖാൻ പ്രസിഡന്റ് പി.വി അബൂബക്കർ ഹാജി അത്താണി നിർവഹിച്ചു, എ.എ. നസീർ ബാഖവി, ഹുസൈൻ മൗലവി, അബൂബക്കർ വഹബി, ഇബ്രാഹിം വഹബി, എൻ.കെ. അബ്ബാസ്, കെ.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.