വൈപ്പിൻ: വൈപ്പിൻകരയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായാത്തായ എളങ്കുന്നപ്പുഴ വിഭജിച്ച് പുതുവൈപ്പ് ഗ്രാമപഞ്ചായത്ത് രൂപികരിക്കാനുള്ള നടപടികൾ തുടങ്ങണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. ഫെഡറേഷൻ ഓഫ് റസിഡൻസ്, മുരിക്കുംപാടം എന്ന സംഘടനയാണ് ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്.കഴിഞ്ഞ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് സമയത്ത് നല്കിയ ഹർജിയിൽ 2020 ൽ വരുന്ന തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഇതുവരെ നടപടികൾ ഒന്നും തുടങ്ങിയിട്ടില്ല എന്നകാരണം കൊണ്ടാണ് ഹർജി നൽകിയത്.40000 ആളുകളിൽ കൂടുതൽ ഒരു പഞ്ചായത്ത് പ്രദേശത്ത് പാടില്ല എന്ന നിയമം നിലവിലിരിക്കെ എളങ്കുന്നപ്പുഴയിൽ 2011 ലെ സെൻസസ് പ്രകാരം 60000 ത്തിന് മുകളിൽ ആണ് ജനസംഖ്യ എന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന്ഫെഡറേഷൻ വ്യക്തമാക്കി.