വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം നായരമ്പലം സൗത്ത് ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ അഞ്ചാംവാർഷികം ഇന്ന് ആഘോഷിക്കും. രാവിലെ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഭജന, കൊടുവഴങ്ങ ബാലകൃഷ്ണന്റെ പ്രഭാഷണം, ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് ഉല്ലല തങ്കമ്മയുടെ പ്രഭാഷണം, വിളക്കുപൂജ. വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് മുഖ്യാതിഥിയായിരിക്കും.