nadhi
കേരള നദീസംരക്ഷണ സമിതി സംസ്ഥാന വാർഷീകം പ്രെഫസർ കെ.അരവിന്ദാക്ഷ്ൻ ഉദ്ഘാടനം ചെയ്യുന്നു.കെ.ബിനു.,ടി.വി.രാജൻ, കലാധരൻ മറ്റപ്പള്ളി, ഏലൂർ ഗോപിനാഥ് സമീപം

കൊച്ചി : കേരള നദീസംരക്ഷണ സമിതി വാർഷികം പ്രൊഫ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഭാവി തലമുറയ്ക്കുവേണ്ടി നിർമ്മിച്ച നിയമങ്ങൾ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വെെസ് പ്രസിഡന്റ് കെ.ബിനു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി.രാജൻ, ഏലൂർ ഗോപിനാഥ്, വേണു വാരിയത്ത് , കലാധരൻ മറ്റപ്പിള്ളി , ബാബുപോൾ എക്സ് എം.എൽ.എ എന്നിവർ പ്രസംഗിച്ചു.