ആലുവ: സ്വകാര്യ കോളേജുകളിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനായി യൂണിവേഴ്സിറ്റി ഫീസ് ഈടാക്കുന്നത് അനീതിയാണെന്നും ആയതിനാൽ തുക മടക്കി നൽകണമെന്നും എം.ഇ.എസ് ആലുവ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഏകജാലകം വഴി ബിരുദ കോഴ്‌സ്‌കൾക്ക് അപേക്ഷിക്കുന്നതിന് 750 രൂപ ഫീസ് ഈടാക്കുന്നുണ്ട്. മാനേജ്മന്റ് സീറ്റിൽ പ്രവേശനത്തിനും 750 രൂപ യൂണിവേഴ്സിറ്റീയിൽ അടച്ചു രജിസ്റ്റർ ചെയ്ത രസീതുമായി കോളേജുകളിൽ ചെന്നാൽ മാത്രമെ മാനേജ്മന്റ് സീറ്റിന്റെ അപേക്ഷ ഫോം ലഭിക്കുകയുള്ളൂ. ഇതിന് പുറമെ കോളേജിൽ മാനേജ്മന്റ് നിശ്ചിയിച്ചിട്ടുള്ള അപേക്ഷ ഫോറം ഫീസും നൽകണം. യഥാർത്ഥത്തിൽ മാനേജ്മെന്റ് സീറ്റിന് ഇരട്ട ഫീസാണ് ഈടാക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് കെ.എം. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. വി.എം. ശംസുദ്ധീൻ, നിസാം പൂഴിത്ത, കെ.എച്ച്. ശംസുദ്ധീൻ, മജീദ് കോശിഎന്നിവർ സംസാരിച്ചു.