മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 5283-ാം നമ്പർ പായിപ്ര ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയികൾക്കുള്ള അവാർഡ് വിതരണവും നടത്തി. പായിപ്ര ഗുരുദേവ നഗറിൽ നടന്ന സമ്മേളനം മൂവാറ്റുപുഴ യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഇ.കെ. രാജൻ സ്വാഗതം പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണം കേരളകൗമുദി മൂവാറ്റുപുഴ ലേഖകൻ സി.കെ. ഉണ്ണിയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് വിതരണം മൂവാറ്റുപുഴ ശ്രീകുമാര ഭജനദേവസ്വം ക്ഷേത്ര കമ്മറ്റി കൺവീനർ പി. വി. അശോകനും നിർവഹിച്ചു. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ശാഖാ ഭാരവാഹികൾ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. എ.കെ. സുരേഷ് നന്ദി പറഞ്ഞു.