കൊച്ചി : കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഒാർത്തഡോക്‌സ് സിറിയൻ പള്ളിയിലെ ഇടവക പൊതുയോഗം തടയണമെന്ന ഹർജി അഡീഷണൽ ജില്ലാ കോടതി മേയ് 29 ലേക്ക് മാറ്റി. ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന പൊതുയോഗം തടയണമെന്നാവശ്യപ്പെട്ട് ശനിയാഴ്ചയാണ് ചെത്തിക്കോട്ട് നെടുമറ്റത്തിൽ പീറ്റർ. എൻ. ചാക്കോ ഹർജി നൽകിയത്. കോടതി ഹർജി പരിഗണിക്കവെ എതിർ സത്യവാങ്മൂലം നൽകാൻ സമയം തേടിയ എതിർ കക്ഷികൾ യോഗം മാറ്റിവെക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതു രേഖപ്പെടുത്തിയാണ് കോടതി ഹർജി മാറ്റിയത്.