മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് കുര്യൻമല യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ സ്റ്റഡികിറ്റ് വിതരണം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മത്തായി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി. അച്യുതൻ സ്വാഗതം പറഞ്ഞു. പി.കെ. ബാബുരാജ്, കെ.എ. സനീർ. വി. കെ. മണി, സി.എൻ. ഷാനവാസ്, പി.ബി. ശ്രീരാജ് , ആരീഫ് യൂസഫ് , ഡോ.എം.ആർ. ശിവദാസ്, ടി.ബി. മാഹിൻ എന്നിവർ സംസാരിച്ചു.