പറവുർ : കോൺവെന്റ് റോഡ് റെസിഡൻസ് അസോസിയേഷന്റെ പന്ത്രണ്ടാമത് വാർഷികാഘോഷം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് പോൾ വിതയത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, വൈസ് ചെയർപേഴ്സൺ ജെസി രാജു, കെ.എ. വിദ്യാനന്ദൻ. സുനിൽ സുകുമാരൻ, മിനി ഷിബു. സിസ്റ്റർ ജോളി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജോസ് പോൾ വിതയത്തിൽ (പ്രസിഡന്റ് ) ജോർജ് പള്ളിപ്പാട്ട് (സെക്രട്ടറി) റോയി ആന്റണി പയപ്പിള്ളി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.