കൊച്ചി: മട്ടാഞ്ചേരി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹിസ്‌റ്ററി, ജോഗ്രഫി എന്നീ വിഷയങ്ങളിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി (സീനിയർ) തസ്‌തികകളിലേയ്‌ക്കും അറബിക് വിഷയത്തിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി (ജൂനിയർ) തസ്‌തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 28 ന് രാവിലെ സ്‌കൂൾ ഓഫീസിൽ വച്ച് ഇന്റർവ്യൂ നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.