1
തു തി യൂ രിൽ തോട്നിർമാണംപുരോഗമി​ക്കുന്നു


തൃക്കാക്കര : കാക്കനാട് തുതിയൂരിൽ തോട് നിർമ്മാണം അശാസ്ത്രീയമാണെന്ന് പരാതി.
.തുതിയുരിൽ മൂലമ്പിള്ളി പുനരധിവാസസ്ഥലവും ഇന്ദിരാനഗറും തമ്മിൽ വേർതിരിക്കുന്ന തോട് ഇല്ലാതാക്കുന്ന രീതിയിലാണ് തൃക്കാക്കര നഗര സഭയുടെ പുതിയ കോൺക്രീറ്റ് കൾവർട്ട് നിർമ്മാണമെന്നാണ് പരാതി. ലക്ഷങ്ങൾമുടക്കി​യുള്ള അശാസ്ത്രീയമായി തോട് നിർമാണം ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാക്കുമെന്ന് നാട്ടുകാർ പറയുന്നു, . ചിത് പുഴയിൽ വേലിയേറ്റം ഉണ്ടാവുമ്പോൾ വെള്ളം കയറുന്നത് പതിവാണ്.ഈ തോട് താഴ്ത്തി ഇരുവശവും കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് വെള്ളം ഒഴുക്ക് സുഗമമാക്കണമെന്നാണ് ഈ പ്രദേശത്തുകാരുടെ ആവശ്യം. തോട് അവസാനിക്കുന്നത് ചിത്രപ്പുഴയിലാണ്. തോടിന്റെമദ്ധ്യഭാഗത്ത് ഏകദേശം നൂറ് മീറ്ററോളം നീളത്തിലാണ് കോൺക്രീറ്റ് ബോക്സ് കൾവർട്ട് നിർമിച്ചിരിക്കുന്നത്. ഇതു മൂലം വെള്ളം ഒഴുകുന്നത് തടസപ്പെട്ടിരിക്കുകയാണ് .ഇതി​ലൂടെയാണ് ഏകദേശം മുന്നൂറോളം ഏക്കർ വരുന്ന പ്രദേശങ്ങളിലെ വെള്ളം ഒലിച്ചു പോകുന്നത് . 200 കുടുംബങ്ങളാണ്ദുരിതത്തിലാകുന്നത്. കാലവർഷം ശക്തമാകുമ്പോഴും പ്രളയത്തിലും ഈ പ്രദേശമാകെ വെള്ളക്കെട്ടി ലായി ..വീടുകൾ ഉപേക്ഷിച്ച് എല്ലാവരും മാസങ്ങൾ ക്യാമ്പുകളിൽ കഴിയേണ്ടിവന്നു വന്നു. പറമ്പിനേക്കാൾ ഉയരത്തിലാണ് പല ഭാഗത്തും തോട്. തോടിന്റെ തുടക്കം മുതൽ ചിത്രപ്പുഴ വരെ തോട് താഴ്ത്തി ഇരുവശവും കോൺക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിച്ച് ഈ പ്രദേശത്തെ വെള്ളക്കെട്ടിൽ നിന്നും രക്ഷിക്കണമെന്നാണ് ആവശ്യം .