കൊച്ചി : കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചോക്ലേറ്റ് നിർമ്മാണ പഠനക്ലാസ് നടത്തി. പാലാരിവട്ടം വ്യാപാര ഭവൻ ഹാളിൽ നടന്ന ചോക്ലേറ്റ് നിർമാണക്ലാസ് അഡ്വ. ഷലീജയും രാജേശ്വരിയും നയിച്ചു. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ഡി.ജി. സുരേഷ് , വൈസ് പ്രസിഡന്റ് സി.എൻ.രാജേഷ് , സെക്രട്ടറി കെ.ആർ.സജി, ട്രഷറർ രാജീവ് ബി.തട്ടാരത്ത് എന്നിവർ പങ്കെടുത്തു