കുറുപ്പംപടി: വേങ്ങൂർ മാർകൗമ ഹയർസെക്കൻഡറി സ്‌കൂളിൽ 1990 എസ്.എസ്.എൽ.സി.ബാച്ചിലെ വിദ്യാർത്ഥികളുടെ കുടുംബസംഗമം റിട്ട. ഹെഡ്മാസ്റ്റർ കെ.വി. മത്തായി ഉദ്ഘാടനം ചെയ്തു. ടി.പി. വർഗീസ്, പി.കെ. യോയാക്കി, സി.ടി. ഐസക്, കെ.പി. ജോസ്, സി.കെ. വർക്കി, പോൾ മാത്യൂസ്, ടി.കെ. വർഗീസ്, പി.വി. ജോർജ്, എൻ.പി. സ്‌കറിയ, ഒ.പി. കുര്യാക്കോസ്, എ.പി.മറിയാമ്മ, എം.എസ്. ഏലിയാമ്മ ,എം.എസ്. ഷൈനി, ടി.എം. ഗ്രേസി, എസ്.വി. അമ്മിണി, ടി.പി. കുമളിച്ചിയമ്മ, കുരുവിള എന്നീ അദ്ധ്യാപകരെ ആദരിച്ചു. പത്രോസ് ജേക്കബ്, ദിലീപ്, സിന്ധു, ബാലൻ, കുര്യാക്കോസ്, ഷൈജു, അജികണ്ണൻ എന്നിവർ നേതൃത്വം നൽകി.