പെരുമ്പാവൂർ: വട്ടക്കാട്ടുപടി ഒരുമ റസിഡന്റ്സ് അസോസിയേഷന്റെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സൗമിനിബാബു ഉദ്ഘാടനം ചെയ്തു. ഒരുമിക്കാം ശുചിത്വനാടിനായി എന്ന കാമ്പയിനുമായാണ് ശുചീകരണപ്രവർത്തനം. പ്രസിഡന്റ് പി. പ്രസാദ്, സെക്രട്ടറി ജോൺ എം.രാജ്, പി. പരമേശ്വരൻ, അനൂപ് എന്നിവർ നേതൃത്വം നൽകി.