ഇടപ്പള്ളി:വടുതല പാലത്തിനരികിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നകാര്യത്തിൽചേരാനല്ലൂർ പഞ്ചായത്തിൽചേരിപ്പോര്. സെക്രട്ടറിക്ക് എതിരെ പ്രസിഡന്റിന്റെ രൂക്ഷ വിമർശനം. പാലത്തിനരികിൽ അടുത്ത കാലത്തു മാലിന്യം തള്ളിയവരെനിരീക്ഷണ കാമറിയിൽ തിരിച്ചറിഞ്ഞിരുന്നു. ഇത് പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തി നടപടിക്കായി ശുപാർശ ചെയ്തതായി പ്രസിഡന്റ് സോണി ചിക്കു പറഞ്ഞു. എന്നാൽസെക്രട്ടറി നടപടി എടുത്തില്ല. മാലിന്യം തള്ളുന്നവരെ തിരിച്ചറിഞ്ഞാൽ യഥാസമയം തന്നെ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് സെക്രട്ടറി വി. ആർ. മല്ലിക പറഞ്ഞു. ഇതിനകം നിരവധി കേസുകൾ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുള്ള സംവിധാനങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടത് ജനപ്രതിനിധികളാണെന്നും സെക്രട്ടറി ചൂണ്ടി ക്കാട്ടി. പ്രവർത്തനങ്ങളിൽ സെക്രട്ടറി സഹകരിക്കുന്നില്ലെന്നാണ് പ്രസിഡന്റ് ആരോപിക്കുന്നത്. പഞ്ചായത്തിൽ മാലിന്യ പ്രശനങ്ങൾ പരിഹരിക്കാനായി അഞ്ചു ലക്ഷം രൂപയോളം മുടക്കി വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.